Uncategorized

കാർ നിർത്താതെ പോയി, പിന്തുടർന്ന് പൊലീസും; കോഴിക്കോട് എൻഐടിക്ക് സമീപം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: ചാത്തമംഗലത്ത് പൊലീസിന്റെ വാഹനപരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സ്വദേശി പള്ളിച്ചാലില്‍ അഫ്‌നാസ്(27, പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങല്‍ റിന്‍ഷാ ഫാത്തിമ(23) എന്നിവരാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം.

ചാത്തമംഗലം എന്‍ഐടിയില്‍ നടക്കുന്ന ‘തത്വ-2026’ന്റെ സുരക്ഷയുടെ ഭാഗമായായിട്ടായിരുന്നു എസ്.ഐ ഏലിയാസിന്റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തില്‍ വന്ന കാറിന് കൈ കാണിച്ചെങ്കിലും പൊലീസിനെ കണ്ടതോടെ കാര്‍ അതിവേഗത്തില്‍ നിര്‍ത്താതെ ഓടിച്ചുപോയി. വാഹനത്തെ പിന്തുടര്‍ന്ന പൊലീസുകാര്‍ പിന്നീട് എന്‍ഐടി മെഗാ ഹോസ്റ്റലിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഇതേ കാര്‍ നിര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിപണിയില്‍ 50,000 രൂപയോളം വിലവരുന്ന 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഇരുവരെയും കുന്ദമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കാപ്പ കേസിലെ പ്രതിയായ അഫ്‌നാസിന്റെ പേരില്‍ പതിനൊന്നോളം കേസുകള്‍ നിലവിലുണ്ട്. റിന്‍ഷാ ഫാത്തിമയുടെ പേരിലും മൂന്ന് കേസുകള്‍ നിലവിലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വില്‍പന നടത്താന്‍ വേണ്ടിയാണ് രണ്ടുപേരും ചാത്തമംഗലത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button