Uncategorized

എ​വി​ടെ പൊ​ലി​സ് ത​ട​യു​ന്നു​വോ അ​വി​ടെ സ​മ​രം; ഡ​ൽ​ഹി​യി​ൽ ഇ​ന്നും സ​മ​രം പ്ര​ഖ്യാ​പി​ച്ച് സി​ജെ​പി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നും പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി. പ​ത്ത് മ​ണി​ക്ക് വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്നാ​ണ് സി​ജെ​പി പ്ര​ഖ്യാ​പ​നം.എ​വി​ടെ പൊ​ലി​സ് ത​ട​യു​ന്നു​വോ അ​വി​ടെ സ​മ​രം ന​ട​ത്താ​നാ​ണ് ആ​ഹ്വാ​നം. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ സ​ഖ്യം വ​ൻ റാ​ലി ന​ട​ത്തു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത സി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ച്ചെ​ങ്കി​ലും പ്ര​ധാ​ന നേ​താ​ക്ക​ൾ എ​വി​ടെ എ​ന്ന​തി​ൽ സൂ​ച​ന ഒ​ന്നും പൊ​ലി​സ് പു​റ​ത്തു​വി​ടു​ന്നി​ല്ല.

ഏ​ത് ഏ​ജ​ൻ​സി​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് പോ​ലും വി​വ​ര​മി​ല്ലെ​ന്ന് സി​ജെ​പി പ​റ​യു​ന്നു. അ​ഭി​ജി​ത് ദീ​പ്കെ, സൗ​ര​വ്, അ​ശു​തോ​ഷ് എ​ന്നി​വ​രെ ഉ​ട​ന​ടി വി​ട്ട​യ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്ക് നി​ല​വി​ലെ നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button