രാഷ്ട്രപതി ഭവനിനേക്ക് മാർച്ചുമായി രാഹുലും ബേബിയുമടക്കമുള്ള ഇന്ത്യാ സഖ്യ നേതാക്കൾ, രാഷ്ട്രപതിയെ കാണുന്നു

ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തുടങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായികുന്നു രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, ടിഎംസി നേതാവ് മമതാ ബാനർജി എന്നിവർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു. പിന്നാലെ, സഖ്യത്തിലെ നേതാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച ആരംഭിച്ചു.
അതേസമയം, പ്രതിപക്ഷ സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന് രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി




