Uncategorized

ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി; മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ പ്ര​തി​ഷേ​ധം

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളജി​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ലെ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യാ​യി​രു​ന്നു ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ പേ​പ്പ​ര്‍ ആ​ണ് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ​യ്ക്ക് മാ​റി ന​ല്‍​കി​യ​ത്.ചോ​ദ്യ പേ​പ്പ​റി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​രീ​ക്ഷ​യു​ടെ പേ​ര് ആ​യി​രു​ന്നെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ​താ​യി​രു​ന്നു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പ്രി​ന്‍​സി​പ്പാ​ലി​നെ ഉ​പ​രോ​ധി​ച്ചു.

നി​ല​വി​ല്‍ ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കാം എ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തീ​രു​മാ​നം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button