Uncategorized

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ; ഒരുങ്ങുന്നത് എഐയിൽ വൻ നിക്ഷേപത്തിന്

വീണ്ടും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ആമസോൺ. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലായാണ് നിരവധി വൈറ്റ് കോളർ ജീവനക്കാരെ പിരിച്ചു വിടാൻ ആമസോൺ ഒരുങ്ങുന്നത്. അതേസമയം ഇതിനോടകം ഘട്ടം ഘട്ടമായി നിരവധി പേരെ ആമസോൺ പിരിച്ചു വിടുകയും ചെയ്തു. ആമസോൺ സ്റ്റോർ വിഭാ​ഗ​ത്തിൽ ജോലി ചെയ്യുന്നവരെയാണ് കമ്പനി കൂട്ടമായി പിരിച്ചു വിടുന്നത്.കസ്റ്റമർ സർവീസ്, സെല്ലിങ് പാർട്ണർ സർവീസസ്, മാർക്കറ്റ്‌പ്ലേസ് സപ്പോർട്ട്, റീട്ടെയിൽ ഓപ്പറേഷൻസിലെ എൻജിനീയറിങ് വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയും ഇത് ബാധിച്ചിട്ടുണ്ട്. എന്നാൽ കമ്പനിയുടെ വിശദീകരണം ഇത് ബാധിച്ചിരിക്കുന്നത് ചെറിയ ഒരു വിഭാ​ഗത്തെയാണെന്നാണ്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന നടക്കുന്നതിനിടെയാണ് പുതിയ പിരിച്ചുവിടൽ വാർത്ത പുറത്തുവന്നത്.
2025 ൻ്റെ അവസാനത്തിലും 2026 ജനുവരിയിലുമായി ആമസോൺ ഏകദേശം 30,000 കോർപ്പറേറ്റ് ജോലികൾ വെട്ടിക്കുറച്ചിരുന്നു. ചെലവ് കുറയ്ക്കുന്നതിനും കമ്പനിയുടെ പ്രവർത്തന ഘടന ലളിതമാക്കുന്നതിനുമുള്ള പുനഃസംഘടനയുടെ ഭാഗമായിരുന്നു ഇത് എന്നാണ് കമ്പനി അന്ന് അന്ന് അവകാശപ്പെട്ടത്. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നിക്ഷേപത്തിന് ആമസോൺ ഒരുങ്ങുകയാണ്. ഡാറ്റാ സെന്ററുകൾ, ചിപ്പുകൾ തുടങ്ങിയ എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി ഏകദേശം 220 ബില്യൺ ഡോളർ ചെലവഴിക്കാനാണ് കമ്പനിയുടെ പദ്ധതി. എ ഐയുടെ കടന്നു വരവാണോ ഇത്തരം പിരിട്ടുവിടൽ നടപടികൾക്ക് കാരണമാകുന്നത് എന്നുള്ള വലിയ സംശയവും ഉയർന്ന് വരുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button