Uncategorized

പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി; സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം, ‘ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കും

കൊല്ലം: ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ എപ്പോഴും ശക്തമായ നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളത്. ഇരയാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം ഡിവൈഎഫ്ഐ നിൽക്കുമെന്നും ചിന്ത ജെറോം പറഞ്ഞു.

കാസർകോട് സംഭവിച്ചത് സർവകലാശാലകളെ ആർഎസ്എസിന്റെ ശാഖയായി മാറ്റിയ സമീപനമാണ്. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ജെ നന്ദകുമാറിന്റെ പ്രസംഗം ഇരുന്ന് കേൾക്കാൻ കഴിയുക. ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട് ചേർക്കുന്ന വിദ്യാർത്ഥികൾ പുറത്ത് നിന്ന് പ്രതിഷേധിക്കും. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണനമാണുള്ളത്.

ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ശ്രദ്ധേയ തസ്തിക ആരോഗ്യവകുപ്പിൽ നൽകുകയാണ്. മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നത്. സ്വന്തം പെങ്ങളുടെ രാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ സഹോദരനും സഞ്ചരിച്ചു തുടങ്ങിയോ എന്നും ചിന്ത ജെറോം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button