Uncategorized
വാടാനപ്പള്ളിയിൽ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ച കുപ്രസിദ്ധ ഗുണ്ടയെന്ന് പൊലീസ്, കൊലപാതകമെന്ന് പൊലീസ്

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുകാരൻ സലാം ആണ് മരിച്ചത്. മരണം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ കടപ്പുറത്ത് മൃതദേഹം കണ്ടത്. മരണപ്പെട്ട സലാം സ്ഥലത്തെ കുപ്രസിദ്ധ ഗുണ്ടയാണ്. സലാമിനെതിരെ 23 കേസുകൾ നിലവിലുണ്ട്. മരണം കൊലപാതകമെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. സലാമും ഒരു സുഹൃത്തുമായി ഇന്നലെ അടിപിടി ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശരീരത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളും ഉണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരും. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




