ഹൈദരാബാദിൽ ജ്വല്ലറിയിൽ വൻ കവർച്ച; കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു

ഹൈദരാബാദ്: ഹൈദരാബാദിലെ ജ്വല്ലറിയിൽ വൻ കവർച്ച. ഏഴംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.സംഘത്തിലെ ആറുപേർ പുറത്ത് കാവൽ നിൽക്കുകയും ഒരാൾ ജ്വല്ലറിക്കുള്ളിൽ പ്രവേശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മിനിറ്റുകൾക്കകം ഡിസ്പ്ലേ കേസുകൾ തകർത്ത മോഷ്ടാക്കൾ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. വിശദമായ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ കൃത്യമായ നഷ്ടം വ്യക്തമാകൂ. സ്ത്രീകളുടെ സ്വർണ- വജ്രാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ കെട്ടിട ഉടമയാണ് ജ്വല്ലറിയുടെ ഷട്ടർ തുറന്നുകിടക്കുന്നത് കണ്ട് സുബ്രഹ്മണ്യത്തെ വിവരമറിയിക്കുന്നത്. തുടർന്ന് അദ്ദേഹം പൊലിസിൽ പരാതി നൽകുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.




