ഡിജിറ്റൽ പഠനത്തിന് പുതിയ ചുവടുവെപ്പോടെ അമ്പായത്തോട് യുപി സ്കൂൾ.

അമ്പായത്തോട്: അമ്പായത്തോട് യു.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച പഠനാനുഭവം ഒരുക്കുന്നതിനായി സജ്ജീകരിച്ച ഡിജിറ്റൽ സ്ക്വയർ പ്രവർത്തനം ആരംഭിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിസിലി കണ്ണന്താനം ഉദ്ഘാടനം നിർവഹിച്ചു .
സ്കൂൾ മാനേജർ ഫാ. സിജോ ഇടക്കുടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് സ്വാഗതം ആശംസിച്ചു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന കാര്യ ചെയർമാൻ ശ്രീമതി ബിന്ദു കൊച്ചുപൂവത്തിൻമൂട്ടിൽ , മെബർമാരായ ശ്രീമതി സുഷമ ജോൺസൺ, ശ്രീ ബിനു പടിയാനിക്കൽ PTA പ്രസിഡൻ്റ് ശ്രീ ഷാബു പുത്തൻകണ്ടംഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പി എസ് ഐ ടി സി ശ്രീമതി റിയ എലിസബത്ത് പ്രവർത്തന വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ടിന്റു കെ. എസ്. ചടങ്ങിന് നന്ദി പറഞ്ഞു.
പഠനരംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ സ്ക്വയർ ഒരുക്കിയിരിക്കുന്നത്.




