മികവിന്റെ നിറവിൽ ഹിന്ദി വിഭാഗം; പ്രതിഭകൾക്ക് ആദരം

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോൺവൊക്കേഷൻ സെറിമണി, മെറിറ്റ് ഫെസ്റ്റ്, ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം എന്നിവ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ഹിന്ദി സാഹിത്യ സേവാ സമ്മാൻ ലഭിച്ച ഡോ. ജി. കുമാരൻ നായരെയും വിവർത്തന സാഹിത്യരംഗത്ത് ദേശീയ പുരസ്‌കാരം നേടിയ ഡോ. മോഹനൻ വി. ടി. വിയെയും ചടങ്ങിൽ ആദരിച്ചു. കണ്ണൂർ സർവകലാശാലയുടെ ബി.എ. ഹിന്ദി പ്രോഗ്രാമിൽ മൂന്നാം റാങ്ക് നേടിയ ഫാത്തിമത്ത് റഫയെ അനുമോദിച്ചു.
വായന മാസാചരണം, പ്രേംചന്ദ് ജയന്തി, രാമായണമാസാചരണം, ഹിന്ദി പക്ഷാചരണം,ഗാന്ധിജയന്തി എന്നിവയുടെ ഭാഗമായി ഹിന്ദി വിഭാഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.
ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ബിജു ആർ. കെ., ഡോ. ജി. കുമാരൻ നായർ, ഡോ. മോഹനൻ വി. ടി. വി., ഡോ. ശ്രീമായ, ഹിന്ദി വിഭാഗം മേധാവി ഡോ. ലേഖ പി. എന്നിവർ സംസാരിച്ചു.




