24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.
Uncategorized

നെയ്യാറ്റിൻകരയിൽ വീട്ടമ്മ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.


തിരുവനന്തപുരം∙ നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അവണാകുഴി സ്വദേശി ലീലയെ (65) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ എന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ഏതാനും ദിവസം മുൻപ് ലീലയും മകൻ ബിജുവും തമ്മിൽ വഴക്ക് നടന്നിരുന്നു. പോക്സോ കേസിൽ അറസ്റ്റിലായി ഒരാഴ്ചമുൻപാണ് മകൻ പുറത്തിറങ്ങിയത്. ഇയാളുടെ അമിത മദ്യപാനവും മാതാവിന്റെ മരണവും തമ്മിൽ ബന്ധം ഉണ്ടാകാനാണ് സാധ്യത എന്നാണ് പൊലീസ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ വ്യക്തത വരുത്താനാകൂയെന്ന് സിഐ അറിയിച്ചു. സ്ഥലത്ത് ഫൊറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തി.

Related posts

തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്; മന്ത്രി കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

ലഡാക്കിൽ സൈനിക ടാങ്ക് മുങ്ങി; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

Aswathi Kottiyoor

കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പെട്ടിക്കണക്കിന് സ്‍ഫോടക വസ്തുക്കൾ; അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox