Uncategorized

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗസ സിറ്റിയുടെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഇന്ന് പുലർച്ചെയാണ് ഗസ സിറ്റിയിലെ അൽ അസാല കെട്ടിടത്തിലെ അപ്പാർട്ട്മെൻ്റിന് നേരെ ആക്രമണമുണ്ടായത്. ഗസ സിറ്റിയിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലകളിലൊന്നാണ് റിമാൽ.അപ്പാർട്ട്മെൻ്റിനുള്ളിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടതായാണ് അൽ ജസീറ റിപ്പോർട്ട് ചെയ്തത്. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിക്കുകയും ചെയ്തു. പിന്നീട് പലസ്തീൻ സിവിൽ ഡിഫൻസ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാണാതായവരെ കണ്ടെത്തുന്നതിനായി സിവിൽ ഡിഫൻസ് സംഘം തെരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button