Uncategorized

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി വെട്രി പയണം ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകള്‍ക്കാണ് പദ്ധതികൊണ്ട് ഗുണം ലഭിക്കുക.പ്രത്യേക ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യയാത്രയാണ് ഇന്നുമുതല്‍ എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ്, മൊഫ്യൂസല്‍ ബസ് എന്നിവയിലേയ്ക്ക് വ്യാപിപ്പിച്ചത്. സംസ്ഥാനത്തെ ഏഴ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് കീഴിലുള്ള 12,692 ബസുകളിലാണ് സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും ഇനി സൗജന്യമായി യാത്ര ചെയ്യാനാകുക. യാത്രയ്ക്ക് വരുമാന പരിധിയോ പ്രതിദിന യാത്രാ പരിധിയോ ഇല്ല.

തമിഴക വെട്രി കഴകം സര്‍ക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വെട്രി പയണം. തായ്മാമന്‍ തങ്കമോതിരം പദ്ധതി, സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി തുടങ്ങിയവയ്ക്ക് പിന്നാലെയാണ് സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി വിപുലീകരിച്ചത്. പ്രതിവര്‍ഷം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവെക്കേണ്ടി വരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button