വിയറ്റ്നാമിൽ വാഹനാപകടം: യോഗ പഠിപ്പിക്കാൻ പോയ ജാർഖണ്ഡ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

ഹാനോയ്: വിയറ്റ്നാമിലെ ദാ ലതിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ജാർഖണ്ഡ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ജാർഖണ്ഡിൽ നിന്ന് വിയറ്റ്നാമിലേക്ക് യോഗ പഠിപ്പിക്കാനായി പോയ റാഞ്ചി സ്വദേശി രാജ കുമാർ വർമ്മ (24), ജംഷെഡ്പൂർ സ്വദേശി വിനയ് യാദവ് (25) എന്നിവരാണ് മരിച്ചത്.യോഗ ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നനഞ്ഞ റോഡിൽ തെന്നിമാറി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജ കുമാർ വർമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിനയ് യാദവ് ചികിത്സയിലായിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇരുവരും രണ്ട് വർഷം മുമ്പാണ് വിയറ്റ്നാമിലേക്ക് യോഗ പരിശീലകരായി പോയത്. മൃതദേഹങ്ങൾ ഈ ആഴ്ച തന്നെ നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.




