Uncategorized

ശാസ്ത്രോത്സവ വേദിയിൽ തിളങ്ങി വേക്കളം എ. യു. പി. സ്കൂൾ

ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി വേക്കളം എ. യു. പി. സ്കൂൾ. പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ,,, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ഐ.ടി മേളകളിലും ശ്രദ്ധേയമായ വിജയങ്ങൾ സ്വന്തമാക്കി. വിജയാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സ്കൂളിലും പെരുന്തോടി, നെടുംപുറം ചാൽ, പൂളക്കുറ്റി, ഈരായിക്കൊല്ലി, നെടുംപൊയിൽ തുടങ്ങിയ സമീപപ്രദേശങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി.

പ്രധാനാദ്ധ്യാപിക ബിന്ദു ടി, പിടിഎ പ്രസിഡണ്ട് ഷാജി കെ, മദർ പിടിഎ പ്രസിഡണ്ട് വിജിഷ എം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈനി വിനോദ്, അമൃത വൈശാഖ് അധ്യാപകരായ കാന്തിമതി പി വി, ശ്രീജിത്ത് എ ഇ., ഇന്ദു പി, ആശ്രിത് കെ, ജിതിഷ കെ പി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button