Uncategorized

കല്ലേറിൽ ദുരന്തോ എക്‌സ്പ്രസിൻ്റെ ജനൽചില്ല് തകർന്നു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാഗ്പൂര്‍/ മുംബൈ: നാഗ്പൂര്‍ – മുംബൈ ദുരന്തോ എക്‌സ്പ്രസിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി8.27ഓടെയായിരുന്നു സംഭവമെന്ന് യാത്രക്കാര്‍ പറയുന്നു. A-1, B-2, B-5 കോച്ചുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. വിന്‍ഡോ സീറ്റിന് സമീപം ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യാത്രക്കാര്‍ക്ക് നേരെ കല്ല് തുളച്ച് വരുന്നതും ജനല്‍ ചില്ലുകള്‍ ഇവരുടെ മേല്‍ പതിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ നമ്പര്‍ 12290 ബോര്‍ഖേദി സ്റ്റേഷനിലൂടെ കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായതെന്ന് ഇന്ത്യന്‍ റെയില്‍വേ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവ ദിവസം രാത്രി 8.46ഓടെ വിവരം അറിഞ്ഞ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഗവണ്‍മെന്റ് റെയില്‍വേ പൊലീസും പ്രദേശത്ത് അന്വേഷണം നടത്തി. ബോര്‍ഖേദി – സിന്ധി സെക്ഷനുകള്‍ക്കിടയിലായിരുന്നു പരിശോധന. ഇതിന് പിന്നാലെ സമീപത്തെ ഗ്രാമങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശവാസികളെ അടക്കം ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായ സാഹചര്യചത്തില്‍ ആരെയും കണ്ടെത്തിയില്ല.

അജ്ഞാതനായ വ്യക്തിയുടെ പേരില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.55ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കൃത്യമായി എവിടെ നിന്നാണ് കല്ലേറുണ്ടായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button