Uncategorized
കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർക്ക് നേരെ തടവുകാരുടെ ആക്രമണം. സംഭവത്തിൽ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നീ തടവുകാർക്കെതിരെയാണ് കേസടുത്തത്. ഇവർ സെയ്ദലി അജ്സൽ എന്ന ജയിൽ ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്.
ശ്വാസം മുട്ടിക്കുന്ന തരത്തിൽ കഴുത്തിന് പിടിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിലുള്ളത്. ജയിലർ നൽകിയ നിർദേശം അനുസരിക്കാൻ തയാറാകാതെ ഇവർ മർദിക്കുകയായിരുന്നു.




