Uncategorized

പണം എടുത്ത ശേഷം മോഷ്ടിച്ച പഴ്സ് തിരികെ നൽകി ‘നല്ലവനായ’ കള്ളൻ; പഴ്സ് തപാൽപ്പെട്ടിയിൽ

കണ്ണൂർ ചെറുപുഴയിലൊരു വ്യത്യസ്ത മോഷണം. നീലേശ്വരം സ്വദേശി രാജീവന്റെ പഴ്സ് മോഷ്ടിച്ച കള്ളൻ പണമെടുത്ത ശേഷം പഴ്സ് തിരിച്ചുനൽകി. പഴ്സിലുണ്ടായിരുന്ന 1,500 രൂപ കള്ളൻ കൊണ്ടുപോയെങ്കിലും എടിഎം, പാൻ, ആധാർ എന്നിവ ഉൾപ്പെട്ട പഴ്സ് തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു.നീലേശ്വരം സ്വദേശിയായ വെൽഡിങ് തൊഴിലാളി രാജീവനാണ് പയ്യന്നൂരിലേക്ക് ജോലിക്ക് പോകുന്നതിനിടെ ബസിൽ വച്ച് പഴ്‌സ് നഷ്‌ടപ്പെട്ടത്. ബസിൽ തിരഞ്ഞെങ്കിലും പഴ്സ് ലഭിക്കാതിരുന്നതോടെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. മൂന്നു എടിഎം കാർഡും പാൻ, ആധാർ കാർഡുകളും ചികിത്സ രേഖയുമാണ് പഴ്സിലുണ്ടായിരുന്നത്.

പയ്യന്നൂരിലാണ് മോഷണം നടന്നതെങ്കിലും 25 കിലോ മീറ്റർ അകലെ ചെറുപുഴയിലെത്തിയാണ് കള്ളൻ പഴ്സ് പോസ്റ്റ‌് ബോക്സ‌ിലിട്ടത്. പഴ്‌സ്‌ ലഭിച്ച പോസ്റ്റുമാൻ പോസ്റ്റുമാസ്റ്ററെ ഏൽപ്പിച്ചു. പോസ്‌റ്റ് ഓഫീസിൽ നിന്നും ബന്ധപ്പെട്ടെങ്കിലും ജോലിതിരക്കായതിനാൽ തിങ്കളാഴ്ച വന്നു പഴ്സ് കൈപ്പറ്റാം എന്നാണ് രാജീവൻ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button