Uncategorized

കുട്ടിക്കടത്ത് സംഘത്തെ പിടികൂടി പൊലീസ്, 17 കാരന്‍റെ തിരോധാനം വഴിത്തിരിവായി; 4 പേർ അറസ്റ്റിൽ

ലക്ക്നൗ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടുകയും ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാണാതായ 17 വയസ്സുകാരനെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 14-15 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയെ കാണാതായിരുന്നു. ഈ കുട്ടിയെ കണ്ടെത്താനായി പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് കുട്ടിക്കടത്ത് സംഘം സജീവമാണെന്നും ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അവരാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button