Uncategorized
18 ദിവസത്തെ ദൗത്യം; രണ്ട് പേരെ കൊന്നുതിന്ന കടുവ ഒടുവിൽ കൂട്ടിലായി

ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിലെ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. ഹല്ലല എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ട് പേരെ കൊന്ന് തിന്ന കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു.
എൽസ്റ്റൻ എസ്റ്റേറ്റിൽ നിന്ന് മാറി ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 18 ദിവസം നീണ്ട ദൗത്യത്തിലാണ് കടുവയെ പിടികൂടാനായത്. നരഭോജി കടുവയെ ചെന്നൈ മൃഗശാലയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.




