Uncategorized

തു​ണി അ​ല​ക്കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ത്തു; ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ ത​ല്ലി, മൂ​ന്ന് പേ​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: തു​ണി ക​ഴു​കി​ക്കൊ​ണ്ടി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​ളി​ച്ചു​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ പി​ടി​യി​ൽ. തി​രു​വ​ല്ല കാ​വും​ഭാ​ഗം കി​ഴ​ക്കും​മു​റി കോ​ങ്ങാ​പ​ള്ളി​യി​ൽ വീ​ട്ടി​ൽ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് കെ. ​ത​ങ്ക​പ്പ​ൻ (52), കു​സു​മ​സ​ദ​നം വീ​ട്ടി​ൽ അ​ഖി​ൽ സു​ധ​ൻ (35) തു​ക​ല​ശേ​രി കു​ള​ക്കാ​ട്ട് ത​ത്തം​പ​ള്ളി കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ സു​ജി​ത്ത് സു​രേ​ന്ദ്ര​ൻ (35) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.ഈ ​മാ​സം 13ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഭാ​ര്യ​യെ​യും അ​മ്മ​യെ​യും അ​നു​ജ​നെ​യു​മാ​ണ് പ്ര​തി​ക​ൾ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. യു​വ​തി തു​ണി ക​ഴു​കി​ക്കൊ​ണ്ട് നി​ൽ​ക്കു​ന്ന​തി​നി​ടെ ജോ​ഷി എ​ന്ന് വി​ളി​ക്കു​ന്ന മ​നോ​ജ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പ്ര​കോ​പി​ത​നാ​യ മ​നോ​ജ് സു​ഹൃ​ത്തു​ക്ക​ളെ​യും​കൂ​ട്ടി യു​വ​തി​യു​ടെ വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ, പ്രാ​യം ചെ​ന്ന അ​മ്മ എ​ന്നി​വ​രെ​യും സം​ഘ ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​വ​ർ തി​രു​വ​ല്ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button