Uncategorized

ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾ താമസസൗകര്യത്തിനായി കാത്തിരുന്നത് 14 മണിക്കൂർ

ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി പരാതി. ജപ്പാനിൽ വിമാനമിറങ്ങി ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യൻ സംഘത്തിന് 14 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് മുറികൾ അനുവദിച്ചു ലഭിച്ചത്.ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ അത്ലറ്റുകൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടു.പല താരങ്ങളുടെയും കായിക ഉദ്യോഗസ്ഥരുടെയും മുൻകൂട്ടി ബുക്ക് ചെയ്ത റൂമുകൾ റദ്ദാക്കപ്പെട്ട നിലയിലാണ്. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ചിലർക്ക് താമസസൗകര്യം ക്രമീകരിച്ചു നൽകിയത്.പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ ഷെഫ് ഡി മിഷൻ സ്വന്ത നിലയിൽ 15 അധിക മുറികൾ ഹോട്ടലുകളിൽ ബുക്ക് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button