Uncategorized
‘തിരുവനന്തപുരം നഗരത്തിലെ മൃഗശാല മൃഗങ്ങളോടുള്ള ക്രൂരത; നെയ്യാറിലേക്കോ പാലോട് ഭാഗത്തേക്കോ മാറ്റണം’ -മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നെയ്യാറോ, പാലോട് ഭാഗമോ പോലെയുള്ള വനമേഖലയോട് ചേർന്ന സ്ഥലത്തേക്ക് മാറ്റി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ ഉയർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘റീഇമാജിനിങ് കേരളം’ എന്ന പരിപാടിയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ശരിക്കും ഈ തിരുവനന്തപുരത്തെ മൃഗശാല ഇവിടെയാണോ വേണ്ടത്? ഇത് മൃഗങ്ങളോടുള്ള ക്രൂരത കൂടിയാണ്. അവർക്ക് അവരുടേതായ ഒരു വാസസ്ഥലമുണ്ട്. നെയ്യാറിലേക്കോ പാലോട് പോലെയുള്ള ഏതെങ്കിലും വനപ്രദേശത്തേക്കോ മാറ്റണം. അവരുടെ സ്വാഭാവിക വാസസ്ഥലവുമായി യോജിച്ച സ്ഥലത്തേക്ക് വേണം മൃഗശാല മാറ്റാൻ. ആ സ്ഥലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം. അത് എൻ്റെ ഒരു സ്വപ്ന പദ്ധതിയാണ്’- മുഖ്യമന്ത്രി പറഞ്ഞു.



