Uncategorized

ബംഗാളിനെ പോലെ, ത്രിപുരയെ പോലെ ഇവിടെയും ചത്തു മണ്ണടിയും’; സിപിഎം തെറ്റുതിരുത്തലിനെതിരെ കെ. സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം തെറ്റുതിരുത്തൽ എന്തോ ആനകാര്യമായിയാണ് പറയുന്നതെന്നും മല എലിയെ പ്രസവിച്ച പോലെയാണെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ജനങ്ങളെയും അണികളയും വഞ്ചിക്കാനുള്ള ചെപ്പടി വിദ്യായാണ് തെറ്റുതിരുത്തൽ. 2013 ഇതേപോലെ നടന്നിരുന്നു. അന്നും പ്ലീനം നടന്നു. അന്നും മാർ​ഗനിർദേശങ്ങൾ പുറപെടുവിച്ചു. ഇതെല്ലാം അവർ ലംഘിച്ചു. എന്താണ് അഴിമതിയുടെ കാര്യങ്ങളിൽ സിപിഎമ്മിന്റെ യഥാർഥ മുഖം. പിണറായിയുടെ കുടുംബം അഴിമതി വാങ്ങിയതിൽ എന്തെങ്കിലും തെറ്റുതിരുത്തു നടന്നിട്ടുണ്ടോ? റിയാസ് നേരിട്ട് പറഞ്ഞു റെഡ് ബുക്കിൽ ഉള്ളത് ഭാവിയിലേക്ക് ഉള്ള ബിസിനസ്‌ പദ്ധതികളാണെന്ന്. എവിടുന്നാണ് ആ പണം. സിഎംആർഎൽ വിഷയത്തിൽ എന്തുകൊണ്ട് സിപിഎം ഇടപെട്ടില്ല. കോടിയേരി വിഷയത്തിൽ എടുത്ത നിലപാട് എന്തുകൊണ്ട് ഇവിടെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായവർക്കെതിരെ എന്ത് നടപടി എടുത്തുവെന്നും പിണറായിയെ വിമർശിച്ച തോമസ് ഐസക്കിനെ പുറത്താക്കി ഇതാണോ തെറ്റുതിരുത്തലെന്നും സുരേന്ദ്രൻ ചോദിച്ചു. അഴിമതി ഇല്ലാത്ത നേതാവായ ടിപി രാമകൃഷ്ണനെ പുറത്താക്കിയതാണോ തിരുത്തൽ. ബംഗാളിനെ പോലെ ത്രിപുരയെ പോലെ ഇത് ചത്തു മണ്ണടിയും. ഞങ്ങളുടെ വാതിലുകൾ അഴിമതിക്കാർ അല്ലാത്ത എല്ലാർക്കും തുറന്നാണ് കിടക്കുന്നത്. അമ്പലങ്ങളുമായി അടുത്ത് ഇടപെടുമെന്ന സിപിഎം തിരുത്തൽ രേഖയെയും സുരേന്ദ്രൻ വിമർഷിച്ചു. അമ്പലക്കള്ളന്മാരെ ആരെങ്കിലും വിശ്വസിക്കുമോ. അമ്പലത്തിൽ പോയെന്ന് വിചാരിച്ചു വോട്ട് കിട്ടില്ല. പലരും തോർത്തു തലയിൽ ഇട്ടു അമ്പലത്തിൽ പോകുന്നുണ്ട്. ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോട്ടർ ടിവിയിൽ നടന്ന റെയ്ഡിനെയും സുരേന്ദ്രൻ വിമർശിച്ചു. കഴിഞ്ഞ പ്രാവശ്യം ഏഷ്യാനെറ്റിനെതിരെയായിരുന്നു. ഇപ്പോൾ റിപ്പോട്ടർ. യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുന്നു. എന്തുകൊണ്ട് അബ്ദുറഹ്മാന്റെ വീടിൽ റെയ്‌ഡ്‌ നടക്കുന്നില്ല? ആന്റോയെ അറസ്റ്റിലാകണം. എന്നാൽ മറ്റു മാധ്യമപ്രവർത്തകർ എന്തിനു സഹിക്കണമെന്നും സുരേന്ദ്രൻ ചോദിച്ചു. വി.ഡി. സതീശൻ ഇതിൽ കള്ളക്കളി കളിക്കുന്നു. ഇരട്ടതാപ്പാണ് ചെയ്യുന്നത്. റിപ്പോർട്ട്‌ എത്ര നാളായി മേശപ്പുറത്തു ഇരിക്കുന്നു. റിപ്പോർട്ടർ ചാനൽ ഇങ്ങനെ ഒരു തട്ടിപ്പ് നടത്താൻ ഒത്താശ ചെയ്തവർ രക്ഷപ്പെടുന്നു. സർക്കാർ ഒരു കേന്ദ്ര അന്വേഷണം ആവശ്യപ്പെടണം. കാരണഭൂതന്മാർ രക്ഷപ്പെടുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button