Uncategorized

കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ഇടിച്ച് 25 പേർക്ക് പരുക്ക്

കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. അപകടത്തിൽ 25 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗുരുവായൂർ റോഡിൽ പഴയ കോടതി സ്റ്റോപ്പിന് സമീപം ഇന്ന് രാവിലെ 8.15 നാണ് അപകടമുണ്ടായത്.

ഗുരുവായൂർ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന, കുന്നംകുളം – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ‘സഞ്ചാരി’ എന്ന സ്വകാര്യ ബസിന് പുറകിലാണ് എറണാകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button