Uncategorized

ബാ​ലി​ക​യ്ക്കു നേ​രെ ഭീ​ഷ​ണി​യും പീ​ഡ​ന​വും; പ്ര​തി​ക്ക് 31.5 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.43 ല​ക്ഷം പി​ഴ​യും

പ​ത്ത​നം​തി​ട്ട: പ​ന്ത്ര​ണ്ടു​വ​യ​സു​കാ​രി​യെ​യും അ​മ്മ​യെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വി​ന് 31.5 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,43,000 രൂ​പ പി​ഴ​യും വി​ധി​ച്ച് പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി. ക​വി​യൂ​ർ പു​ന്നി​ലം വ​ലി​യ​പ​റ​മ്പി​ൽ ര​ഞ്ജി​ത്ത് വി. ​രാ​ജ​നെ​യാ​ണ് (38) കോ​ട​തി ശി​ക്ഷി​ച്ച​ത്. 2024 ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്.

കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​യി ര​ഞ്ജി​തി​നു​ള്ള പ​രി​ച​യം​മൂ​ലം ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ചു വീ​ട്ടി​ൽ വി​ളി​ച്ചു ക​യ​റ്റി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ളു​ടെ വീ​ട്ടി​ലും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലും ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി. കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ൽ പ്രോ​സീ​ക്യൂ​ഷ​നു വേ​ണ്ടി 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 24 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട വ​നി​താ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​ആ​ർ. ഷെ​മി​മോ​ൾ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തി​രു​വ​ല്ല പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. തി​രു​വ​ല്ല ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ബി.​കെ. സു​നി​ൽ കൃ​ഷ്ണ​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ് പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ടി. ​മ​ഞ്ജി​ത്ത് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ റോ​ഷ​ൻ തോ​മ​സ് ഹാ​ജ​രാ​യി. എ​എ​സ്ഐ ഹ​സീ​ന പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളി​ൽ സ​ഹാ​യി​യാ​യി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button