Uncategorized

അറ്റ്ലെറ്റിക്ക 2026 സ്കൂൾ കായികമേളക്ക് തുടക്കമായി

കേളകം: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ കായികമേള അറ്റ്ലെറ്റിക്ക 2026 റിട്ടയേർഡ് പോലീസ് ഓഫീസറും പേരാവൂർ മോർണിംഗ് ഫൈറ്റേഴ്സ് ഡയറക്ടറുമായ കുട്ടിച്ചൻ എം സി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ബിൻസു കക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ ഹൗസുകളുടെയും സ്കൂളിലെ സന്നദ്ധ സംഘടനകളായ എസ് പി സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്സ് എന്നിവയുടെയും നേതൃത്വത്തിൽ വർണാഭമായ മാർച്ച് ഫാസ്റ്റ്, ദീപശിഖാ പ്രയാണം, ഒളിമ്പിക് ടോർച് തെളിക്കൽ എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. കുമാരി എൽന സുനിൽ കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡണ്ട്‌ ജിൽസ് വർഗീസ്, എം പി ടി എ പ്രസിഡണ്ട്‌ ജീമോൾ വർഗീസ്, പൂർവ്വ വിദ്യാർത്ഥി പ്രധിനിധി ഐസക് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കായികാധ്യാപകൻ ബിബിൻ ആന്റണി നന്ദിയും പറഞ്ഞു. വെള്ളി, തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ വിവിധ ഇനങ്ങളിലായി മുന്നൂറിലധികം കുട്ടികൾ മാറ്റുരക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button