Uncategorized

‘ആ ജെനുസ് വേറെയാണ്, പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ?’: കെ ടി ജലീൽ

മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനേയും യുഡിഎഫ് സര്‍ക്കാരിനേയും രൂക്ഷമായി വിമർശിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. മുന്‍ ആഭ്യന്തര മന്ത്രി ചിദംബരത്തെ പൂട്ടിയ ഇ ഡിയുടെ പൂട്ട്‌കൊണ്ട് പിണറായിയെ പൂട്ടാന്‍ സാധിക്കാത്തത് കൊണ്ടാവും വാഴനാരുകൊണ്ട് അദ്ദേഹത്തിന്റെ കൈ കൂട്ടികെട്ടാന്‍ മുഖ്യമന്ത്രിയെ എന്‌ഫോഴ്‌സ്‌മെന്റ് ദൗത്യം ഏല്‍പ്പിച്ചതെന്ന് കെ ടി ജലീല്‍ പരിഹസിച്ചു. പിണറായിയെ പൂട്ടാൻ ഇ ഡി വേറെ ജനിക്കണം എന്നും കെ ടി ജലീൽ പറഞ്ഞു.

400 കോടിയുടെ ലാവ്‌ലിന്‍ കേസും കമലാ ഇന്റര്‍നാഷണല്‍ കമ്പനിയും പിണറായിയുടെ കൊട്ടാരവീടും എന്തായെന്നും കെ ടി ജലീല്‍ ചോദിച്ചു. മുസ്ലിം ലീഗ്-കോണ്‍ഗ്രസ് നേതാക്കളെപ്പോലെ പണം കാണുമ്പോള്‍ പിണറായിയുടെ കണ്ണും മഞ്ഞളിക്കുമെന്നാകും മുഖ്യമന്ത്രി സതീശന്‍ കരുതിയിട്ടുണ്ടാവുക. പിണറായിയുടെ ‘ജെനുസ്’ വേറെയാണ്. കള്ളക്കേസുണ്ടാക്കി പിണറായിയുടെ രോമത്തില്‍ തൊടാന്‍ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സര്‍ക്കാരിനാകുമോയെന്നും കെ ടി ജലീല്‍ ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button