ലഹരിവസ്തുക്കളുമായി മ്യാൻമർ സ്വ ദേശികൾ പിടിയിൽ

ഇറ്റാനഗർ: മാരകലഹരിവസ്തുക്കളുമായി അഞ്ച് മ്യാൻമർ സ്വദേശികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്‌തു. അരുണാചൽപ്രദേ ശിലെ ചാംഗ്ലാംഗ്‌ജില്ലയിൽ സുരക്ഷാസേ ന നടത്തിയ പരിശോധനയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിലാ യത്. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാ കാത്തവരാണ്.
നോക്വാംഗ് തൈഖെ (35), വെൻചക് തൈ ഖെ (21), മൂന്ന് പ്രായപൂർത്തിയാകാത്തവരു മാണ് പിടിയിലായത്. അറസ്റ്റിലായവരെ തു ടർനടപടികൾക്കായി പൊലിസിന് കൈമാ റി. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാംഗ്ലാംഗ് ജില്ലയിൽ വ്യാപകമായി ലഹരി മരുന്ന് കടത്തുന്നതായി റിപ്പോർട്ടുകളുണ്ടാ യിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേനപരിശോധന ശക്തമാക്കിയ ๕.
അടുത്തിടെ നാംപോംഗ് പൊലിസ് സ്റ്റേഷൻ പരിധിയിലെ നോംഗ്‌കെ ഗ്രാമത്തിന് സമീ പം 21 അസം റൈഫിൾസും അരുണാചൽ പ്രദേശ് പൊലിസും നടത്തിയ സംയുക്ത പ രിശോധനയിൽ രണ്ട് മ്യാൻമർ സ്വദേശിക ളെയും പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ബ്രൗൺ ഷുഗറെന്ന് സംശയിക്കുന്ന 130.09 ഗ്രാം ലഹരിവസ്‌തു പിടിച്ചെടുത്തു. അന്താ രാഷ്ട്ര വിപണിയിൽ ഏകദേശം 26 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.



