Uncategorized
ടീച്ചേഴ്സ് ഡേ ആചരിച്ചു

ഇരിട്ടി :സീനിയർ ചേമ്പർ ഇന്റർനാഷണൽ ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു. ആറളം ഗവൺമെന്റ് ആശ്രമം ഹൈസ്കൂളിൽ നടന്ന പരിപാടി ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് കെ വി ഉൽഘാടനം ചെയ്തു. സീനിയർ ചേമ്പർ പ്രസിഡന്റ് എ കെ ഹസ്സൻ മാസ്റ്റർ അധ്യക്ഷനായി. സ്കൂളിലെ അധ്യാപകരെയും സീനിയർ ചേമ്പർ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് രേഷ്മ പി പി, വി വി ബാബു മാസ്റ്റർ, ബെന്നി പാലക്കൽ, കെ സുരേഷ് ബാബു, എം എൻ വത്സൻ, പ്രദീപ്കുമാർ കക്കറയിൽ, ജി സന്തോഷ് കുമാർ, മുഹമ്മദ് ലബീബ് എന്നിവർ സംസാരിച്ചു. സ്കൂളിന് ആവശ്യമായ സ്പോർട്സ് സ്കിറ്റും മധുരവും വിതരണം ചെയ്തു.




