Uncategorized

അ​ധ്യാ​പ​ക ദി​നം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധ്യാ​പ​ക​രോ​ട് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു

ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്ന പ​ങ്കി​നെ രാ​ഷ്ട്ര​പ​തി പ്ര​ശം​സി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വാ​ഭാ​വി​ക ക​ഴി​വു​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നും അ​വ​രു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​നും അ​ധ്യാ​പ​ക​രു​ടെ മാ​ർ​ഗ​നി​ർ​ദ്ദേ​ശം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്ത് അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ അ​റി​വ് നി​ര​ന്ത​രം പു​തു​ക്ക​ണ​മെ​ന്നും, അ​ധ്യാ​പ​ന​രീ​തി​ക​ളി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും പു​തി​യ ആ​ശ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. കു​ട്ടി​ക​ളി​ൽ സ്വ​ത​ന്ത്ര​മാ​യ ചി​ന്താ​ഗ​തി​യും അ​ന്വേ​ഷ​ണ തൃ​ഷ്ണ​യും വ​ള​ർ​ത്താ​ൻ അ​ധ്യാ​പ​ക​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button