Uncategorized

സമരംചെയ്തതിന്‌ കേസെടുത്ത നടപടി; പരാതി നൽകി എസ്എഫ്ഐ

സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്ത നടപടിയിൽ പരാതി നൽകി എസ്എഫ്ഐ. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

സമഗ്രമായ അന്വേഷണം നടക്കണം എന്നും കേസുകൾ സംബന്ധിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം ആവശ്യമാണ് എന്നും പരാതിയിൽ വ്യക്തമാക്കുന്നു. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്കെതിരെയാണ് വധശ്രമംകുറ്റം ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാത്ത അബിനെ 12 -ാം പ്രതിയാക്കിയും വൈഷ്ണവിയെ 27 -ാം പ്രതിയാക്കിയും അക്ഷരയെ 29 -ാം പ്രതിയാക്കിയുമാണ് പൊലീസിൻ്റെ പ്രതികാര നടപടി.

കേരള സർവകലാശാല മാർച്ചിനുനേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ കണ്ണിന് താഴെ ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനിയാണ് വൈഷ്ണവി. സമരം നടക്കുമ്പോൾ അക്ഷര കർണാടകയിൽ ആയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയാണ് അബിൻ. ഇവരും പൊലീസ് കേസെടുത്തവരുടെ ലിസ്റ്റിലുണ്ട്.

സമാധാനപരമായി മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്ത നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button