ശുദ്ധീകരണ വിവാദം; അടിയന്തര നടപടി ആവശ്യപ്പെട്ട് മല്ലികാർജുന്‍ ഖർഗെ, കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു

ന്യൂഡല്‍ഹി: ശുദ്ധീകരണ വിവാദത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജെ പി നദ്ദയ്ക്ക് കത്തയച്ചു.
ഹല്‍ദ്വാനിയില്‍ തന്റെ പൊതുയോഗം നടന്ന രാംലീല മൈതാനം പിന്നീട് ശുദ്ധീകരണം നടത്തിയ സംഭവത്തില്‍ ഉത്തരവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ 24 ദിവസം കഴിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഖര്‍ഗെ ആരോപിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. ആ നേതാവിനെതിരെ കേസെടുത്തിരിക്കുന്നുവെന്നും എഫ്‌ഐആര്‍ ഇട്ട് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും ഖര്‍ഗെ പറഞ്ഞു. ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുന്നത് ഇങ്ങനെയാണോ എന്നും ഖര്‍ഗെ ചോദിച്ചു.




