Uncategorized

തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ പാമ്പ്

തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി തില്ലങ്കേരി സ്വദേശി മുനീർ ഫൈസിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെയാണ് വനംവകുപ്പ് താൽക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട് പിടികൂടിയത് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ വീടിന്റെ അടുക്കളയിൽ നിന്നും പൂച്ചയുടെ ശബ്ദം കേട്ട് നോക്കിയ വീട്ടുകാരാണ് മൂർഖൻ പാമ്പിനെ കണ്ടത് ശബ്ദം കേട്ടതോടെ പാമ്പ് തൊട്ടടുത്തുള്ള കഞ്ഞിക്കലത്തിൽ കയറി ഒളിക്കുകയായിരുന്നു ഉടൻ തന്നെ മാർക്ക് പ്രവർത്തകനും വനംവകുപ്പ് താൽക്കാലിക വാച്ചറുമായ ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button