Uncategorized

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ത്തേ​റ്റ് മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്കി​ലു​ള്ള ടൈം​സ് സ്ക്വ​യ​റി​ൽ ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ത്തേ​റ്റ് മ​രി​ച്ചു. 32കാ​രി​യാ​യ എ​റി​ൻ പി​യാ​സെ​ന്റി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.49കാ​രി​യാ​യ പ​മേ​ല സി​സ്നെ​റോ​സ് ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ 68കാ​ര​നും കു​ത്തേ​റ്റു. ഇ​യാ​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. പ്ര​തി​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു.

വെ​സ്റ്റ് 42 സ്ട്രീ​റ്റി​നും സെ​വ​ൻ​ത് അ​വ​ന്യു​വി​നും സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കൊ​ല​യാ​ളി​യാ​യ പ​മേ​ല സി​സ്നെ​റോ​സ് ക്വീ​ൻ​സ് സ്വ​ദേ​ശി​യാ​ണെ​ന്നും ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും ന്യൂ​യോ​ർ​ക്ക് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ഷോ​പ്പിം​ഗ് ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ക​ത്തി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​മേ​ല സി​സ്നെ​റോ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ദ്യം 68കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച അ​ക്ര​മി, ഉ​ട​ൻ​ത​ന്നെ എ​റി​ൻ പി​യാ​സെ​ന്‍റി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ണ് ഇ​വ​രെ വെ​ടി​വെ​ച്ച് വീ​ഴ്ത്തി​യ​ത്. പ്ര​തി​ക്ക് ഏ​റെ നാ​ളാ​യി മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ന്യൂ​യോ​ർ​ക്ക് പൊ​ലി​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​മ്മി​ഷ​ണ​ർ ജെ​സി​ക്ക ടി​ഷ് പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button