Uncategorized

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ട്ട​മ്മ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ; മോ​ഷ​ണ​ത്തി​നി​ടെ കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ വീ​ട്ട​മ്മ​യെ ക​സേ​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ശേ​വ്പു​രം സ്വ​ദേ​ശി​നി ഉ​മാ കു​ശ്വാ​ഹ​യാ​ണ് (60) കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. വീ​ടി​നു​ള്ളി​ലെ ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ പാ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ സം​ശ​യം. വീ​ട്ടു​സാ​ധ​ന​ങ്ങ​ളും അ​ല​മാ​ര​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.

രാ​ത്രി പ​ത്തി​ന് വീ​ട്ടി​ലെ വാ​ട്ട​ർ പ​മ്പ് ഓ​ണാ​ക്കാ​ൻ എ​ത്തി​യ വാ​ട​ക​ക്കാ​രി​യാ​ണ് ഉ​മാ​യെ ക​സേ​ര​യി​ൽ അ​ന​ക്ക​മി​ല്ലാ​തെ ഇ​രി​ക്കു​ന്ന​താ​യി ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഉ​മ​യു​ടെ ഭ​ർ​ത്താ​വ് ശി​വ്മം​ഗ​ൽ കു​ശ്വാ​ഹ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും, ക​ഴു​ത്തി​ലെ പാ​ടും വീ​ടി​നു​ള്ളി​ലെ അ​ല​ങ്കോ​ല​പ്പെ​ട്ട അ​വ​സ്ഥ​യും ക​ണ്ട​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മോ​ഷ​ണ​മാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യ വൈ​രാ​ഗ്യ​മാ​ണോ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തെ​യും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളെ​യും കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

ഉ​മ​യു​ടെ മൂ​ത്ത മ​ക​ൻ അ​മ്രേ​ഷി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന അ​ല​മാ​ര മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​ള​യ മ​ക​ൻ ആ​ശി​ഷി​ന്‍റെ അ​ല​മാ​ര മോഷ്ടാ​ക്ക​ൾ തു​റ​ന്നി​ട്ടി​ല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button