പഞ്ചസാര വിലവർധന: പൂഴ്ത്തിവയ്പ് തടയാൻ സംഭരണപരിധി പകുതിയാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാരവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ കർശന നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. വ്യാപാരികളുടെ പഞ്ചസാര സംഭരണപരിധി നേർപകുതിയായി വെട്ടിക്കുറച്ചു. ഇതോടെ വ്യാപാരികൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി സ്റ്റോക്ക് 4,000 ക്വിന്റലിൽനിന്ന് 2,000 ആയി കുറഞ്ഞു. കൂടാതെ, ഒരു വ്യാപാരിക്കും പഞ്ചസാര സ്റ്റോക്ക് ലഭിച്ച ദിവസം മുതല്‍ 30 ദിവസത്തിലധികം സൂക്ഷിക്കാനാകില്ല. പുതിയ നിയന്ത്രണം ഈ മാസം 15 മുതല്‍ നവംബര്‍ 30 വരെയുണ്ടാകും.




