Uncategorized

മദ്യം നല്‍കരുതെന്ന് പറഞ്ഞതില്‍ വൈരാഗ്യം; ഒരാള്‍ക്ക് കുത്തേറ്റു

വൈപ്പിന്‍: കരയില്‍ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തലയ്ക്ക് കുത്തേറ്റ പറവൂര്‍ മാല്യങ്കര മൂത്താണ്ടശേരി ഷനിനെ (42) ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുതിങ്കളാഴ്ച രാത്രി പത്തോടെ മുരുക്കുംപാടത്തായിരുന്നു സംഭവം. പ്രതിയായ പുതുവൈപ്പ് സ്വദേശിയായ രഞ്ജിത്ത് എന്നയാള്‍ക്കെതിരെ ഞാറക്കല്‍ പോലീസ് കേസ് എടുത്തു. തൊഴിലാളികള്‍ ബോട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രഞ്ജിത്തിന് മദ്യം കൊടുക്കരുതെന്ന് ഷനി സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ഷനിനെ തെറി വിളിക്കുകയും കത്രിക കൊണ്ട് തലയുടെ പിന്നില്‍ കുത്തുകയുമായിരുന്നു. ഇതിനിടെ തടയാന്‍ ചെന്ന ശിഹാബ് എന്ന മറ്റൊരു സഹപ്രവര്‍ത്തകനും പരിക്കേറ്റു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button