25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • ഹെൽത്ത് കാർഡ്: ഒരു മാസം കൂടി സാവകാശം.*
Uncategorized

ഹെൽത്ത് കാർഡ്: ഒരു മാസം കൂടി സാവകാശം.*


തിരുവനന്തപുരം∙ സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നത് വീണ്ടും നീട്ടി. ഹോട്ടൽ ഉടമാ സംഘടനകളുടെ അഭ്യർഥന അനുസരിച്ച് ഒരു മാസം കൂടിയാണ് സാവകാശം അനുവദിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ സമയം ദീർഘിപ്പിച്ചിരുന്നു.

ഇതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പണം ഈടാക്കി പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് വിതരണം ചെയ്തത് പുറത്തായതു വിവാദമായിരുന്നു. ഇത് അവസാന അവസരമാണെന്നും ഇനി സമയം നീട്ടില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. അതിനു ശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി നിയമ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

കൊല്ലത്ത് 12കാരന്‍ കുളത്തിൽ മുങ്ങി മരിച്ചു; കാൽവഴുതി വീണ സഹോദരനെ രക്ഷിക്കാനിറങ്ങുന്നതിനിടെ ദുരന്തം

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Aswathi Kottiyoor

വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം:കോഴിക്കോട് മലബാര്‍ക്രിസ്ത്യന്‍കോളേജിലെ പന്തലിന്18ലക്ഷംഅനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox