Uncategorized

‘ഒരു ബാറില്‍ നിന്ന് മാസം 15,000 രൂപ വരെ’; കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ നടത്തിയത് ലക്ഷങ്ങളുടെ പിരിവ്

തിരുവനന്തപുരം: ബാറുകള്‍ കയറിയിറങ്ങി മാസപ്പടി വാങ്ങിയതില്‍ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അശോക് കുമാര്‍ പിടിയിലായതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അശോക് കുമാര്‍ നടത്തിയത് ലക്ഷങ്ങളുടെ പിരിവ്. ഒരു ബാറില്‍ നിന്ന് മാസം 15,000 രൂപ വരെ. പണമിടപാടില്‍ എക്സൈസ് ചങ്ങനാശ്ശേരി റേഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കും പങ്ക്. എക്സൈസ് കമ്മീഷണര്‍ ശീറാം സാംബശിവറാവു നടത്തിയ നേരിട്ടുള്ള ഓപ്പറേഷനിലാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കുടുങ്ങിയത്.

ഏജന്റായി പ്രവര്‍ത്തിച്ചത് ബാറുടമയെന്നും വിവരമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മാസംതോറും പണപ്പിരിവ് നടത്തുന്നത് ചങ്ങനാശ്ശേരിയിലെ ബാറുടമയാണ്. മറ്റ് ബാറുടമകളില്‍ നിന്ന് ഇയാള്‍ മാസംതോറും പണം പിരിച്ച് നല്‍കും. പണം ഇടപാടിന്റെ വിവരങ്ങള്‍ ബാര്‍ ഉടമയില്‍ നിന്ന് എക്‌സൈസിന് ലഭിച്ചു.

കഴിഞ്ഞ നാല് ദിവസങ്ങളായി അശോക് കുമാര്‍ നിരീക്ഷണത്തിലായിരുന്നു. കൃത്യമായ വിവരങ്ങള്‍ കിട്ടിയതിന് പിന്നാലെയാണ് നിരീക്ഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button