Uncategorized
ചെറു സൈനിക നീക്കം’ വൻ പേടിസ്വപ്നമായി; ഇറാൻ യുദ്ധത്തിൽ ട്രംപ് പതറുമ്പോൾ ഉലഞ്ഞ് ആഗോള സുരക്ഷ

വാഷിങ്ടൺ: ഏതാനും ആഴ്ചകൾ കൊണ്ട് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട് ആരംഭിച്ച ഇറാൻ യുദ്ധം ആറുമാസം പിന്നിടുമ്പോൾ അമേരിക്കയ്ക്ക് തീരാബാധ്യതയാകുന്നു. തുടക്കത്തിൽ ഇറാന്റെ സമ്പൂർണ്ണ കീഴടങ്ങലും ഭരണമാറ്റവും ലക്ഷ്യമിട്ടിരുന്ന ട്രംപ് ഭരണകൂടം, ഇപ്പോൾ ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവപദ്ധതികൾ തടയുക തുടങ്ങിയ പരിമിത ലക്ഷ്യങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ, പശ്ചിമേഷ്യയിൽ ട്രംപ് സ്വയം വരുത്തിവെച്ച ഈ പ്രതിസന്ധി യുക്രെയിൻ, തായ്വാൻ, കൊറിയൻ ഉപദ്വീപ് അടക്കമുള്ള നിർണായക മേഖലകളിൽ നിന്നുള്ള യുഎസിന്റെ പിടി അയയുന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.




