Uncategorized

യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു, രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: ആറന്മുള നാരങ്ങാനം കടമ്മനിട്ട വഴിത്താനത്ത് വീട്ടിൽ റെജി ജോർജ് (39) , തിരുവനന്തപുരം മലയിൻകീഴ് മേപ്രക്കുഴി വടക്കേതിൽ വീട്ടിൽ സുനിൽ ഗുപ്ത (45) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കടമ്മനിട്ട അന്ത്യാളൻകാവിൽ വെച്ച് ഈ മാസം 19 ആം തീയതി രാത്രി 9.15 ഓടെയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അന്ത്യാളൻകാവ് തെക്കടത്തു വീട്ടിൽ 48 വയസുളള ജിനുവിനെയാണ് വെള്ള വാഗണർ കാറിൽ എത്തി യ സംഘം കാറിൽ ഇരുന്നുകൊണ്ട് വെട്ടി വീഴ്ത്തിയത്. വെട്ടുകൊണ്ട് തറയിൽ വീണ യുവാവിനെ കാറിൽ നിന്നിറങ്ങിയ അഞ്ചംഗ സംഘം മാരകായുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനിരയായ യുവാവിന്റെ രണ്ട് മൊബൈൽ ഫോണുകളും 20,000 രൂപയും അക്രമി സംഘം കവർന്നെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് പ്രാഥമികമായി ഒരു വിവരവും ലഭ്യമായിരുന്നില്ല.

അന്വേഷണത്തിനൊടുവിൽ റെജി ജോർജിനെയും, സുനിൽ ഗുപ്തയെയും ഏഴംകുളത്തു നിന്നുമാണ് ആറന്മുള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി റെജി ജോർജ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം പത്തനംതിട്ട ജില്ലകളിലായി കൊലപാതകം മോഷണം പിടിച്ചുപറി ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിലും , സുനിൽ ഗുപ്ത കോഴിക്കോട് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മോഷണം പിടിച്ചുപറി കൊലപാതകശ്രമം ഉൾപ്പെടെ 17 ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് ആറന്മുള സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button