Uncategorized
പുന്നമട കായലിൽ ആവേശക്കൊടിയേറ്റം, നെഹ്റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളുടെ പോര്

ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് അൽപ്പസമയത്തിനകം തുടങ്ങും




