Uncategorized
അമ്പലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരൻ കുഴഞ്ഞ് വീണു മരിച്ചു

ആലപ്പുഴ : അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബിയാണ് മരിച്ചത്. വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30 കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി




