24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കേരളത്തിൽ എന്ത് അപകടമാണ് കണ്ടത്?’: അമിത് ഷായോട് മുഖ്യമന്ത്രി
Uncategorized

കേരളത്തിൽ എന്ത് അപകടമാണ് കണ്ടത്?’: അമിത് ഷായോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്തു കുഴപ്പമാണുള്ളതെന്ന് അമിത് ഷാ പറയണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളവും കർണാടയും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കുമറിയാമെന്നും കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. ബിജെപി വർഗീയ സംഘർഷങ്ങളും കലാപങ്ങളും സൃഷ്ടിക്കുകയാണെന്നും അത് നടക്കാത്ത ഏക സ്ഥലം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായും പരാർമശത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രി വാക്കുകള.അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related posts

മഴ വരുന്നേ… പ്രവചനം കൃത്യം, തിരുവനന്തപുരത്ത് മഴ തുടങ്ങി; വരും മണിക്കൂറിൽ ഇടിമിന്നൽ, മഴ സാധ്യത

Aswathi Kottiyoor

‘തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ’; കുന്നംകുളത്ത് ഗ്യാരണ്ടികള്‍ എണ്ണി പറഞ്ഞ് നരേന്ദ്ര മോദി

Aswathi Kottiyoor

രാമയണവും മഹാഭാരതവും സാങ്കൽപികമെന്ന് പഠിപ്പിച്ച കോൺവെന്റ് സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox