Uncategorized
കണ്ണൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് മരിച്ചു. സി.വി സനൽകുമാറാണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിക്കേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പി. പത്മിനിയും ചികിത്സയിൽ തുടരുകയാണ്.
വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് സനൽകുമാർ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു കൊലപാതക (۵۵۰.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സനലിനെതിരെ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.




