24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി
Uncategorized

പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി

പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ അറിയിക്കുകയും മണ്ണിടുന്നത് തടയുകയും ചെയ്തു.തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

അധികൃതരുടെ അനാസ്ഥയാണ് കാഞ്ഞിരപ്പുഴ മേഖലയിൽ വ്യാപകമായി പുഴയോരം കയ്യേറ്റത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.എന്നാൽ,കുന്നിടിക്കുന്നതിനും പുഴയോരം നികത്തുന്നതിനും ഉപയോഗിച്ച ജെസിബിയും ടിപ്പറും കസ്റ്റഡിയിലെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ജില്ലാ കളക്ടറും ഇരിട്ടി താലൂക്ക് തഹസിൽദാരും ജില്ലാ ജിയോളജി വിഭാഗവും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related posts

ഒളിംപിക്സ് ഇന്ത്യയിലെത്തുമോ?, വേദിയാവാനൊരുങ്ങി ഗുജറാത്ത്; പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയോടെ കായിക ലോകം

Aswathi Kottiyoor

നിലംതൊടാതെ പറക്കാം, രാജ്യത്തെ തന്നെ വമ്പൻ കേരളത്തിലെ ഈ ആകാശപ്പാത! അരികിൽ പുതിയൊരു റോഡിനും നീക്കം!

Aswathi Kottiyoor

രോഗനിര്‍ണ്ണയം വൈകി; ചെവിയിലെ അണുബാധയ്ക്ക് ചികിത്സിച്ച ആറ് വയസുകാരന്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox