Uncategorized

സഹകരണ അംഗ സമാശ്വാസ നിധി ധനസഹായ വിതരണം; കാൻസർ രോഗബാധിതരോടും ഡയാലിസിസ് രോഗികളോടും ക്രൂരത

കൊല്ലത്ത് സഹകരണ അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ ഭാ​ഗമായി കാൻസർ രോഗബാധിതരോടും ഡയാലിസിസ് രോഗികളോടും ക്രൂരത. കേരള സഹകരണ അംഗ സമാശ്വാസ നിധിയുടെ സാമ്പത്തിക സഹായ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനത്തിന് രോഗ ബാധിതരെയും ബന്ധുക്കളെയും വിളിച്ചു കൂട്ടുകയായിരുന്നു.

ഇരവിപുരം എംഎൽഎ അഡ്വ വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്ത പരിപാടിയാണിത്. ഇതാദ്യമായാണ് സർക്കാർ രോ​ഗികളെ ധനസഹായ വിതരണത്തിന്റെ ഭാ​ഗമായി വിളിച്ചു കൂട്ടുന്നത്. കൊല്ലം കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിത്തിൽ വെച്ചായിരുന്നു ജില്ലാ തല ഉദ്ഘാടനം.

മുമ്പ് ​ അപേക്ഷകൾ സഹകരണ വകുപ് മന്ത്രി ചെയർമാൻ ആയിട്ടുള്ള സമിതി പരിശോധിച്ച് അർഹരായവർക്ക് തുക അനുവദിക്കുകയുമായിരുന്നു. സഹകരണ വകുപ്പിൽ നിന്നും അനുവദിക്കുന്ന തുക ബാങ്കുകൾ വഴിയോ അല്ലെങ്കിൽ നേരിട്ട് നൽകുകയോ ആയിരുന്നു പതിവ്. എന്നാൽ ഇത്തവണ രോഗ ബാധിതരായ അപേക്ഷകർ ജില്ലാ തല ഉദ്ഘാടനത്തിന് എത്തി നേരിട്ട് തുക കൈപ്പറ്റണം എന്നായിരുന്നു. എഴുന്നേൽക്കുവാണോ നടക്കുവാനോ പോലും സാധിക്കാത്ത രോഗികളായ അപേക്ഷകരോട് കാണിച്ച കടുത്ത മനുഷ്യാവകാശ ലംഘനവും ക്രൂരതുയുമാണെന്നു ആരോപണം ഉയർന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button