Uncategorized

കൈക്കുഞ്ഞുമായി ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന സ്ത്രീയെ ചെരിപ്പൂരി ആക്രമിച്ച് യുവാവ്, കേസ്

കപൂർത്തല: കുഞ്ഞുമായി ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷ യാചിച്ചിരുന്ന സ്ത്രീയെ ക്രൂരമായി ആക്രമിച്ച് യുവാവ്. പഞ്ചാബിലെ കപൂർത്തലയിലാണ് സംഭവം. കപൂർത്തലയിലെ മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെരുപ്പൂരിയുള്ള ആക്രമണം കൈക്കുഞ്ഞുമായി ഇരിക്കുന്ന സ്ത്രീ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് ആക്രമണം തുടരുകയായിരുന്നു. സ്ത്രീയുടെ അടുത്തേക്ക് ഒരാൾ വരുന്നതും എന്തോ പറയുന്നതും പിന്നാലെ ചെരിപ്പ് ഊരി മർദ്ദിക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. തടയാൻ ശ്രമിച്ചപ്പോൾ സ്ത്രീയുടെ കൈകളിൽ പിടിച്ച് അയാൾ വീണ്ടും മർദ്ദനം തുടർന്നു. ഇതിനിടയിൽ മറ്റൊരു സ്ത്രീ സ്ഥലത്തെത്തി ഇടപെടുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് അയാൾ യാചകയായ സ്ത്രീയുടെ കരണത്തടിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button