Uncategorized
കുറ്റ്യാടി-തൊട്ടിൽപ്പാലം റോഡിൽ കാർ താഴ്ചയിലേക്ക് പതിച്ചു ; ഡ്രൈവർ ഉറങ്ങിയത് അപകടകാരണം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

കുറ്റ്യാടി: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു. കുറ്റ്യാടി – തൊട്ടിൽപ്പാലം റോഡിലാണ് സംഭവം നടന്നത്.
നിയന്ത്രണം വിട്ട വാഹനം റോഡരികിലെ പോസ്റ്റും ചെടികളും തകർത്ത് പുഴയോരത്തുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സമീപത്ത് ശക്തമായ ഒഴുക്കുള്ള പുഴയുണ്ടായിരുന്നെങ്കിലും കാർ മരങ്ങൾക്കിടയിലും മറ്റും തങ്ങിനിന്നതിനാൽ പുഴയിലേക്ക് പതിക്കാതെ വൻ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു.




